Type Here to Get Search Results !

Bottom Ad

നെഹ്റു യുവകേന്ദ്രയുടെ ജില്ലാതല അവാര്‍ഡിന് യങ് ചലഞ്ചേഴ്സ് ആര്‍ട്സ് ക്ലബ് അര്‍ഹയായി


കാസര്‍കോട് (www.evisionnews.co): യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവകേന്ദ്രയുടെ 2019-20 വര്‍ഷത്തെ ജില്ലാതല അവാര്‍ഡിന് കുന്നില്‍ യങ് ചലഞ്ചേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മൊഗ്രാല്‍ പുത്തൂരിനെ തെരഞ്ഞെടുത്തു. ജില്ലാ കലക്ടര്‍ ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ആരോഗ്യം, പരിസ്ഥിതി ശുചിത്വം, വിദ്യാഭ്യാസം തൊഴില്‍ പരിശീലനം, അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മാണവും സംരക്ഷണവും, കലാസാംസ്‌കാരിക, കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍, ജില്ലാ സംസ്ഥാനതല പരിപാടികളിലെ പങ്കാളിത്തം, ദുരിതാശ്വാസ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് ജില്ലാതല അവാര്‍ഡ്. 


സംസ്ഥാനതല മത്സരത്തിലേക്ക് കുന്നില്‍ യങ് ചലഞ്ചേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് മൊഗ്രാല്‍ പുത്തൂര്‍ യോഗ്യത നേടിയതായി എന്‍വൈകെ ജില്ലാ യൂത്ത് ഓഫീസര്‍ കെ. രമ്യ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad