Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ 113.3 കോടി രൂപയുടെ 45ജലസംരക്ഷണ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു


കാസര്‍കോട് (www.evisionnews.co): രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 ജില്ലയില്‍ ജലസുരക്ഷാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് വികസന പാക്കേജിലെ ജലസംരക്ഷണത്തിനുള്ള 45 ബൃഹദ് പദ്ധതികള്‍ക്ക് തുടക്കമാകും. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി പുഴകളുടെ പുനരുജ്ജീവനവും റബ്ബര്‍ ചെക്ക് ഡാം നിര്‍മ്മാണവും ഉള്‍പ്പടെയാണ് പദ്ധതികള്‍.
14 പദ്ധതികളുടെ ഉദ്ഘാടനവും 31 പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവുമടക്കം ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്. 


കഴിഞ്ഞ രണ്ടു വര്‍ഷമായി ജലസുരക്ഷയിലൂടെ ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സുരക്ഷയിലൂടെ സാമ്പത്തിക സുരക്ഷ, സാമ്പത്തിക സുരക്ഷയിലൂടെ സാമൂഹിക സുരക്ഷ  എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടപ്പാക്കിവരുന്ന സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളുടെ ഭാഗമായാണ് ജലസുരക്ഷാ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. 


രാജ്യത്ത് ഭൂജലശോഷണത്തില്‍ ചുവപ്പ് പട്ടികയിലുള്ള കാസര്‍കോട്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ രണ്ടുവര്‍ഷത്തിനകം ഭൂജല നിരപ്പ് വര്‍ധിപ്പിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ സാധിച്ചു. വേനല്‍ കാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയുടെ കുടിവെള്ളം ടാങ്കര്‍ ലോറി വഴി വിതരണം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിനും മാറ്റമുണ്ടായി. ദക്ഷിണേന്ത്യയുടെ 'ബാംബൂ ക്യാപിറ്റല്‍' എന്ന ലക്ഷ്യത്തോടെ മൂന്ന് ലക്ഷം മുളംതൈകള്‍ നട്ടു പരിപാലിക്കുന്നതും മണ്ണ്- ജലസംരക്ഷണത്തിനായാണ്. ജനകീയമായി നടത്തിയ തടയണ ഉത്സവവും വിജയകരമായി.


Post a Comment

0 Comments

Top Post Ad

Below Post Ad