Type Here to Get Search Results !

Bottom Ad

ജനമൈത്രി പോലീസും ട്രൂലൈഫ് കെയര്‍ കാസര്‍കോടും ബദിയടുക്ക ആശ്രയം വൃദ്ധസദനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി


ബദിയടുക്ക (www.evisionnews.co): ജനമൈത്രി പോലീസിന്റെ സഹകണത്തോടെ ട്രൂ ലൈഫ് കെയര്‍ കാസര്‍കോട് ബദിയടുക്ക കന്യപ്പാടി ആശ്രയം ആശ്രമത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. അനൂപ് വാര്യര്‍ രോഗികളെ പരിശോധിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്ഐ ലഥീഷ്, എഎസ്ഐ മുഹമ്മദ് ഷാഫി, ജനമൈത്രി പോലീസുകാരായ അനൂപ്, മഹേഷ് ട്രൂ ലൈഫ് കെയര്‍ കോര്‍ഡിനേറ്റര്‍ അസ്‌ക്കര്‍ കീഴൂര്‍, അഫീഫ് പങ്കെടുത്തു.

കോവിഡ് കാലയളവില്‍ ജനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുന്നത് ഗണ്യമായി കുറഞ്ഞിരിക്കുന്നു. കൊറോണയെ ഭയന്ന് അത്യാവശ്യമായി ലഭിക്കേണ്ട ചികിത്സയും,മരുന്നുകളും മറ്റും നിസഹായമായി ഒഴിവാക്കുകയാണ് പലരും. അതു മറ്റൊരു തരത്തിലുള്ള വിപത്തിലേക്കും നയിക്കുന്നു. ഈ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങള്‍ പാലിച്ച്് സുരക്ഷയെ പ്രധാനമായിക്കണ്ട് ജനങ്ങളെ ആരോഗ്യ മേഖലയുമായി ബന്ധിപ്പിക്കുക എന്നതാണ് ട്രൂ ലൈഫ് കെയറിന്റെയും ജനമൈത്രി പോലീസിന്റെയും ലക്ഷ്യം.

Post a Comment

0 Comments

Top Post Ad

Below Post Ad