ദേശീയം (www.evisionnews.co): റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കാന്‍ വിസമ്മതിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം തങ്ങളുടെ വലിയ പ്രതിഷേധം തകര്‍ക്കുന്നതിനണെന്നും കര്‍ഷകര്‍ പറഞ്ഞു. നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഇന്ന് ദേശീയ അന്വേഷണ ഏജന്‍സി കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെ 40 പേരെ വിളിച്ചുവരുത്തിയിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അതിക്രമങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതിനിടെ ട്രാക്ടര്‍ റാലിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, ഇക്കാര്യം നാളെ കോടതി പരിഗണിക്കും. അതേസമയം കര്‍ഷകരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ ട്വീറ്റ് ചെയ്തു.
റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കില്ല: കര്‍ഷകര്‍
4/
5
Oleh
evisionnews