Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 4991 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 80 പേര്‍ക്ക് രോഗബാധ


 കാസര്‍കോട്: ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. 31 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. വീടുകളില്‍ 3831 പേരും സ്ഥാപനങ്ങളില്‍ 321 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4152 പേരാണ്. പുതിയതായി 348 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1316 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 416 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 95 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 31 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad