Type Here to Get Search Results !

Bottom Ad

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഒപ്പം കോവിന്‍ ആപ്പും


ദേശീയം (www.evisionnews.co): രാജ്യത്തെ കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിനേഷന് തുടക്കം കുറിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,000 വാക്സിനേഷന്‍ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതോടൊപ്പം വാക്സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.

രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍ സമയം. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീല്‍ഡിനാണ് മുന്‍?ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുക.

ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മുന്‍നിര പോരാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെയ്പ് നടത്തുക. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ നല്‍കുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ നല്‍കാവു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ കൊടുക്കരുത്. ഒരേ വാക്‌സീന്‍ തന്നെ രണ്ട് തവണയും നല്‍കണം എന്നിങ്ങനെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്‌സിനേഷന്‍ നല്‍കുക. എറണാകുളത്ത് 12 ഉം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 ഉം കേന്ദ്രങ്ങളാണുണ്ടാകുക. മറ്റു ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ഓരോ ആള്‍ക്കും 0.5 എം എല്‍ കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക. എറണാകുളം ജില്ലയിലെ ആരോ?ഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad