അബുദാബി (www.evisionnews.co): പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രസിഡന്റ് സെഡ്എ മൊഗ്രാലിന് അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. അബുദാബി കെഎംസിസി ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി മുജീബ് മൊഗ്രാല്‍, ജില്ലാ ഭാരവാഹികളായ അസീസ് പെര്‍മുദെ, ഇസ്മായില്‍ ഉദിനൂര്‍ ,സുലൈമാന്‍ കാനക്കോട് , മഹ്മൂദ് കല്ലുരാവി, അനീസ് മാങ്ങാട്,ഹനീഫ് ചള്ളങ്കയം, സത്താര്‍ കുന്നുംകൈ, സെഡ്എ മൊഗ്രാല്‍ മണ്ഡലം ഭാരവാഹികളായ അഷ്‌റഫ് ഒളവറ, സുബൈര്‍ കാത്തങ്ങാട്, ഷമീം ബേക്കല്‍, അസീസ് ആറാട്ടുകടവ് സംസാരിച്ചു. ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍ സെഡ്എ മൊഗ്രാലിന് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹ്മാന്‍ ചേക്കു ഹാജി നന്ദിയും പറഞ്ഞു.
സെഡ്എ മൊഗ്രാലിന് ജില്ലാ കെഎംസിസി യാത്രയയപ്പ് നല്‍കി
4/
5
Oleh
evisionnews