ദേശീയം: കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ തെരഞ്ഞെടുക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെയാവും നിശ്ചയിക്കുകയെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനാ തെരഞ്ഞെടുപ്പ് മേയില്‍ നടക്കും. വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധമാകും സംഘടന തെരഞ്ഞെടുപ്പ്. ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തല്‍വാദികളായ നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.
കോണ്‍ഗ്രസ് അധ്യക്ഷന്‍ ജൂണില്‍: സംഘടനാ തെരഞ്ഞെടുപ്പ് മേയില്‍
4/
5
Oleh
evisionnews