Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ബിജെപിക്ക് വഴിയൊരുക്കുന്നുവെന്നത് അസംബന്ധം


കാസര്‍കോട് (www.evisionnews.co): നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ബിജെപി അംഗങ്ങള്‍ക്ക് വിജയിച്ചുവരാന്‍ അവസരമുണ്ടാക്കി വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന ലീഗ് വിരുദ്ധരായ സ്വതന്ത്രമാര്‍ ജനരോഷം ഭയന്ന് ലീഗിനെതിരെ അസംബന്ധം പറയുകയാണെന്ന് മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ ആക്ടിംഗ് പ്രസിഡന്റ്് കെഎം ബഷീറും ജനറല്‍ സെക്രട്ടറി ഖാലിദ് പച്ചക്കാടും പറഞ്ഞു.


മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിനെ നഗരഭരണത്തില്‍ നിന്നും താഴെയിറക്കാനും ബിജെപിക്ക് അധികാരം ലഭ്യമാക്കാനും കൂടുതല്‍ ലീഗ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനും ബിജെപിയുമായി സഖ്യമുണ്ടാക്കി ലീഗ് പതനം സ്വപ്നം കണ്ടു നടന്നവര്‍ ഇപ്പോള്‍ മുസ്്‌ലിം ലീഗ് ബിജെപിക്ക് വഴിയൊരുക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്.


തെരഞ്ഞെടുപ്പിന് മുമ്പ് മുസ്്‌ലിം ലീഗ് കമ്മിറ്റിക്ക് മാപ്പെഴുതി തന്ന് ലീഗില്ലെടുക്കണമെന്ന് അപേക്ഷിച്ചവര്‍ സ്ഥാനമാനങ്ങളും സീറ്റും ലഭിക്കാതെ വന്നപ്പോഴാണ് വീണ്ടും ലീഗ് വിരോധികളായത്. ഫോര്‍ട്ട് റോഡിലും ഹൊന്നമൂലയിലും ഗണ്യമായ വോട്ടുണ്ടായിട്ടും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത് ആര്‍ക്കു വേണ്ടിയായിരുന്നുവെന്ന് ലീഗ് വിരോധികളായ സ്വതന്ത്രമാരെ സഹായിക്കുന്ന അധികാരമോഹികള്‍ വ്യക്തമാക്കണം. തെരഞ്ഞെടുപ്പില്‍ വോട്ടുനല്‍കി സഹായിച്ചതിനുള്ള പാരിതോഷികമായി ബിജെപിക്ക് ഒരു സ്റ്റാന്റിംഗ് കമ്മിറ്റി നല്‍കാനുള്ള സ്വതന്ത്രന്മാരുടെ തീരുമാനം ജനംതിരിച്ചറിഞ്ഞതിലുള്ള വെപ്രാളമാണ് ലീഗ് വിരുദ്ധരുടെ പ്രസ്താവനയെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad