Saturday, 30 January 2021

കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ഫേസ് ടു ഫേസ് എകദിന ശില്‍പ്ശാല ഒന്നിന്


കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ് സംഘടന പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നടത്തുന്നതിനും കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് നേതൃത്വത്തില്‍ എകദിന ശില്‍പശാല ഫേസ് ടൂ ഫേസ് കാമ്പയിന് ഫെബ്രുവരി ഒന്നിന് കൊല്ലങ്കാനയിലെ ട്രിബ്യൂണ്‍ റിസോര്‍ട്ടില്‍ നടക്കും.രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സെഷനുകളില്‍ സംസ്ഥാന ഭാരവാഹികളായ മുജീമ്പ് കടേരി, ഇസ്മാഈല്‍ വയനാട്, നജീബ് കാന്തപുരം വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം മുഖാമുഖം പരിപാടിയില്‍ സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എംഎ സമദ്, പികെ സുബെര്‍,എകെഎം അഷ്റഫ്, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍ പ്രതിനിധികളുമായി സംവദിക്കും.

വൈകുന്നേരം സയാഹ്ന സന്ധ്യയില്‍ നവാസ് പലേരി സംബന്ധിക്കും. ഉല്‍ഘാടന സെഷനില്‍ സംസ്ഥാന ട്രഷറര്‍ സി.ടി അഹമദലി, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പടെയുള്ള പോഷക അനുബന്ധ സംഘടന നേതാക്കള്‍ സംബന്ധിക്കും.മണ്ഡലത്തിലെ ത്രിതല ഭരണസമിതി അധ്യക്ഷന്‍മാര്‍ക്കും യൂത്ത് ലീഗ് ജനപ്രതിനിധികള്‍ക്കും അനുമോദനം നല്‍കും. മയ്യിത്ത് പരിപാലനം നടത്തിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ അല്‍ഐന്‍ മണ്ഡലം കെ.എം.സി.സി ആദരിക്കും. ശില്‍പശാലയില്‍ ശാഖ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് മുന്‍സിപ്പല്‍ ഭാരവാഹികള്‍, മണ്ഡലം കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിനിധികളായി സംബന്ധിക്കുമെന്ന് മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ് നഗറും ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിരയും അറിയിച്ചു. ഫേയ്സു ടു ഫേയ്സിന്റെ മുന്നോടിയായി എട്ടു പഞ്ചായത്ത് ഘടകങ്ങളിലും ജില്ലാ, മണ്ഡലം നേതാക്കളുടെ നേതൃത്വത്തില്‍ അവലോകന കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചു.

Related Posts

കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ഫേസ് ടു ഫേസ് എകദിന ശില്‍പ്ശാല ഒന്നിന്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.