Type Here to Get Search Results !

Bottom Ad

കുണ്ടംകുഴി സ്‌കൂളില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


കാസര്‍കോട് (www.evisionnews.co): കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ ഇരുപത് കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവായതിനു പശ്ചാതലത്തിലാണ് സ്‌കൂളിലെ അഞ്ച് ബാച്ചിലെ കുട്ടികള്‍ക്ക് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. പരിശോധന ഫലം വന്നതോടെ സ്‌കൂള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപി, പിടിഎ പ്രസിഡന്റ് സുരേഷ് പായം പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad