Thursday, 21 January 2021

ജാല്‍സൂറില്‍ ലോറിയില്‍ കടത്തിയ മരത്തടികള്‍ പിടികൂടി: പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): കര്‍ണാട അതിര്‍ത്തിയിലെ ജാല്‍സൂറില്‍ ലോറിയില്‍ കടത്തുകയായിരുന്ന മരത്തടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. രേഖകളില്ലാതെ കടത്തുകയായിരുന്ന 27 മരത്തടികളാണ് പിടികൂടിയത്. ജാല്‍സൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്‍ മജീദ് നടുവടുക്ക, ദേലംപാടിയിലെ മുഹമ്മദ് ശുഹൈബ്, അറക്കലഗുഡുവിലെ അഭിലാഷ് ഗൗഡ എന്നിവരെ അറസ്റ്റ് ചെയ്തു. 

ബുധനാഴ്ച വൈകിട്ട് ജാല്‍സൂര്‍ പഞ്ചായത്ത് പരിധിയിലുള്ള അമരമുദ്നൂര്‍ ഗ്രാമത്തിലെ ദൊഡഹിട്‌ലുവില്‍ അനധികൃതമായി മരത്തടികള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്ന ലോറി വനപാലകര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദൊഡഹിട്‌ലുവില്‍ പ്രതികള്‍ രേഖകളില്ലാത്ത മരങ്ങള്‍ മുറിച്ച് കൂട്ടിയിട്ടതായും കണ്ടെത്തി. മരത്തടികളും ലോറിയും ജെസിബിയും ബൊലേറോ ജീപ്പും പഞ്ച ഫോറസ്റ്റ് അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Related Posts

ജാല്‍സൂറില്‍ ലോറിയില്‍ കടത്തിയ മരത്തടികള്‍ പിടികൂടി: പഞ്ചായത്ത് അംഗം ഉള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.