Type Here to Get Search Results !

Bottom Ad

വീണ്ടും വിചിത്ര വിധി: എതിര്‍ക്കുന്ന വ്യക്തിയെ തനിയെ പീഡിപ്പിക്കാനാവില്ല: ബോംബെ ഹൈക്കോടതി


ദേശീയം (www.evisionnews.co): പോക്‌സോ കേസില്‍ വീണ്ടും വിചിത്രമായ വിധിയുമായി ബോംബെ ഹൈക്കോടതി. എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല. പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ജസ്റ്റിസ് പുഷ്പ ഗനേഡിവാല പറഞ്ഞത്.

2013ല്‍ 15വയസ് പ്രായമുള്ള സമയത്ത് മകള്‍ പീഡിപ്പക്കപ്പെട്ടുവെന്ന അമ്മ നല്‍കിയ കേസിലാണ് കോടതിയുടെ തീരുമാനം. കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു. നേരത്തെ വാസ്ത്രത്തിന് മുകളിലൂടെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന പുഷ്പ ഗനേഡിവാലയുടെ വിധി വിവാദമായിരുന്നു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad