Type Here to Get Search Results !

Bottom Ad

ബജറ്റ് തെരഞ്ഞെടുപ്പ് കണ്ടുള്ള തള്ള്; കടംകയറി ജനത്തിന്റെ നടുവൊടിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

കാസര്‍കോട്:

സംസ്ഥാന ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി. തള്ള് മാത്രമാണ് ബജറ്റിലുള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കടംകൊണ്ട് ജനങ്ങളുടെ നടുവൊടിഞ്ഞു. ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ല.
ബജറ്റ് പ്രഖ്യാപനങ്ങളെ ജനങ്ങള്‍ സീരിയസ് ആയി എടുക്കില്ല. പല പ്രശ്നങ്ങളും മുന്നിലുള്ളപ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എന്ത് കാര്യമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാണ്. അതിനെ മറികടക്കാന്‍ ഫലപ്രദമായ ഒരു പദ്ധതിയും ഇല്ല. ജനങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളെ ഒന്നും ഗൗരവമായി എടുക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad