Type Here to Get Search Results !

Bottom Ad

കുമ്പഡാജെ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ പരിപാടികളില്‍ പരിശീലനം: വാര്‍ഡ് ശുചിത്വ സമിതികള്‍ പുനസംഘടിപ്പിക്കും


കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ പരിശീലനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോവിഡ് പ്രതിരോധം, സ്രവപരിശോധന, പള്‍സ് പോളിയോ, വാര്‍ഡ് ശുചിത്വ സമിതി, പാലിയേറ്റീവ്, രോഗപ്രതിരോധ പ്രവര്‍ത്തനം, ഫണ്ട് വിനിയോഗം, മറ്റു ആരോഗ്യ പരിപാടികള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

വാര്‍ഡ് ശുചിത്വ സമിതികള്‍ പുനസംഘടിപ്പിക്കാന്‍ തിരുമാനിച്ചു. കുമ്പള ഹെല്‍ത്ത് ബ്ലോക്കിലെ 7 ഗ്രാമപഞ്ചായത്തുകളിലെ പരിശീലനമാണ് നടന്നുവരുന്നത്. ബദിയഡുക്ക, എണ്‍മകജെ, പുത്തിഗെ, മധൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ജനുവരി 15 മുമ്പ് പൂര്‍ത്തിയാക്കും. 

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എലിസബത്ത് ക്രാസ്ത അദ്ധ്യക്ഷം വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: സയ്യ്ദ് ഹമീദ് ഷുഹൈബ്,,ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി. അഷ്‌റഫ്, പി.എച്ച്.എന്‍ സൂപ്പര്‍ വൈസര്‍ ജൈനമ്മ തോമസ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി. സുനില്‍ ക്ലാസെടുത്തു. മെമ്പര്‍മാരായ ടി.എം. അബ്ദുള്‍ റസാഖ്, ജി.കൃഷ്ണശര്‍മ്മ, ഹരീഷ ഗോസാഡ, സുന്ദര മവ്വാര്‍, കദീജ, മുംതാസ്, സുനിത ജെ റൈ, മീനാക്ഷി, സുഹറ പ്രസംഗിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ സ്വാഗതവും ജെ.പി.എച്ച്എന്‍ ജയകുമാരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad