Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസിയുടെ മരണം: ദുരാരോപണങ്ങള്‍ക്ക് എതിരെ നിയമ നടപടി: മൊയ്തീന്‍ കുട്ടി ഹാജി


കാസര്‍കോട്: (www.evisionnews.co) ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജനകീയ അന്വേഷണ കമ്മീഷന്‍ എന്ന പേരില്‍ നടത്തിയ ദുരാരോപണങ്ങള്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് പ്രമുഖ കരാറുകാരനും പൊതുപ്രവര്‍ത്തകനുമായ കെ. മൊയ്തീന്‍ കുട്ടിഹാജി അറിയിച്ചു. 

2021 ജനുവരി 19ന് കോഴിക്കോട് പ്രസ് ക്ലബിലാണ് ജനകീയ അന്വേഷണ കമ്മീഷന്‍ ഭാരവാഹികളായ അഡ്വ. പി.എ പൗരന്‍, അഡ്വ എല്‍സി ജോര്‍ജ്, അഡ്വ. ടി.വി രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഏതുതരം അന്വേഷണത്തെയും പിന്തുണക്കുകയാണ്. അതിലേക്ക് ദുഷ്ടലാക്കോടെ തന്റെ പേരു വലിച്ചിഴച്ചത് ദുരുദ്ദേശപരമാണ്. 

ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പിരിക്ക കടുക്ക കല്ലില്‍ ഫോറന്‍സിക് വിദഗ്ദന്‍ ഡോ. ഗോപാല കൃഷ്ണപിള്ളയോടൊപ്പം താന്‍ പോയി എന്നാണ് ആരോപണം. ഡോ. ഗോപാലകൃഷ്ണ പിള്ളയെ തനിക്ക് നേരിട്ട് അറിയുക പോലുമില്ല. ഖാസിയുടെ കൈവശം ഉണ്ടായിരുന്ന എയ്ഡഡ് സ്‌കൂള്‍ കൈക്കലാക്കിയെന്നും അതിലെ നിയമനം വഴി കോടികള്‍ സമ്പാദിച്ചെന്നുമാണ് മറ്റൊരു ആരോപണം. മലബാര്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ലെന്നു മാത്രമല്ല, എംഐസിക്കു കീഴിലുള്ളത് സ്വാശ്രയ കോളജാണ് എന്നതാണ് വാസ്തവം. 

വസ്തുതകള്‍ ഇതായിരിക്കെ വര്‍ഷങ്ങളായി പൊതുസമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയില്‍ തന്നെ തോജോവധം നടത്തുകയാണ് അന്വേഷണ കമ്മീഷന്‍ ചെയ്തത്. കാര്യങ്ങള്‍ മനിസിലാക്കാതെും പഠിക്കാതെയും ദുഷ്ടലോക്കോടെ അന്വേഷണ റിപ്പോര്‍ട്ട് എനന പേരില്‍ അസംബന്ധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഇതിനെതിരെ സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അഡ്വ. സി.കെ ശ്രീധരന്‍ മുഖേന ജനകീയാന്വേഷണ കമ്മീഷന്‍ ഭാരവാഹികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണെന്നും മൊയ്തീന്‍ കുട്ടി ഹാജി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad