Type Here to Get Search Results !

Bottom Ad

രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യം; നിര്‍ണായക പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി


ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വാക്സിന്‍ വിതരണം സൗജന്യമായിട്ടായിരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനെ കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍.
വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താന്‍ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്‌സിന്‍ ആദ്യമായി നല്‍കിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവര്‍ക്കും ബോദ്ധ്യമായി, മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായും ഡ്രൈ റണ്‍ വിലയിരുത്തി കൊണ്ട് അദ്ദഹം പറഞ്ഞു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad