കാസര്‍കോട് (www.evisionnews.co): സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി അഭിപ്രായപ്പെട്ടു.
ഇതുവരെ റേഷന്‍ കാര്‍ഡിലെ വരുമാനം അനുസരിച്ച് രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. മാസങ്ങള്‍ മുമ്പ് രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷകള്‍ സ്‌കൂളില്‍ നിന്നും വെരിഫൈ ചെയ്തതിനു ശേഷമാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഇതുകാരണം ഭൂരിഭാഗം കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യും.
കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവ് രക്ഷിതാക്കളെ ഏറെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. കൊറോണ കാലത്ത് വീണ്ടും അക്ഷയ കേന്ദ്രത്തിലും വില്ലേജ് ഓഫീസുകളിലും കയറിയിറങ്ങേണ്ട അവസ്ഥ രക്ഷിതാക്കള്‍ക്ക് വരികയാണ്. ആയതിനാല്‍ ഈ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ട് ആബിദ് ആറങ്ങാടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മെയില്‍ സന്ദേശം അയച്ചു.
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണം: എംഎസ്എഫ്
4/
5
Oleh
evisionnews