Tuesday, 19 January 2021

കരാര്‍ ഒപ്പുവെച്ചു: തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിക്ക്


കേരളം (www.evisionnews.co): തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍.

ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. 

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്.


Related Posts

കരാര്‍ ഒപ്പുവെച്ചു: തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിക്ക്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.