Type Here to Get Search Results !

Bottom Ad

സമസ്ത നേതാക്കളുടെ മാതൃക ജീവിതം പിന്‍പറ്റുക: യുഎം അബ്ദുറഹ്മാന്‍ മൗലവി


ഉദുമ (www.evisionnews.co): സമസ്തക്കും സുന്നത് ജമാഅതിനും വേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ ജീവിതം നീക്കിവച്ച മണ്‍മറഞ്ഞ പൂര്‍വസൂരികളായ നേതാക്കളുടെ പാതപിന്‍തുടര്‍ന്ന് അവരുടെ മാതൃക ജീവിതം പിന്‍തുടരാന്‍ വിശ്വാസികള്‍ തയാറാവണമെന്ന് സമസ്ത സീനിയര്‍ ഉപാധ്യക്ഷന്‍ യുഎം അബ്ദുല്‍ റഹിമാന്‍ മുസ്്ലിയാര്‍ ആഹ്വാനം ചെയ്തു.

സുന്നീ യുവജന സംഘം ഉദുമ മേഖലാ കമ്മിറ്റി കാപ്പില്‍ സനാബിലകത്ത് ഹാളില്‍ സംഘടിപ്പിച്ച ശംസുല്‍ ഉലമ, കണ്ണിയ്യത്ത് ഉസ്താദ്, ചെറുശ്ശേരി ഉസ്താദ്, സിഎം ഉസ്താദ്, കണിയമ്പാടി മുഹമ്മദ് കുഞ്ഞി അനുസ്മരണവും ഉലമ ഉമറാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേല്‍പറമ്പ് ജുമാമസ്ജിദ് ഖത്തീബ് അഷ്റഫ് റഹ്്മാനി ചൗക്കി അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസിഡന്റ്് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, കീഴൂര്‍ സംയുക്ത ജമാഅത് ഓര്‍ഗനൈസിംഗ് സെക്രട്ടറി കാപ്പില്‍ കെബിഎം ശരീഫ്, ജില്ലാ സെക്രട്ടറി റഫീഖ് അങ്കക്കളരി, ഷമീര്‍, അബ്ദുല്‍ ഹമീദ് തൊട്ടി, ഖാദര്‍ കണ്ണമ്പള്ളി, അഷ്റഫ് മുക്കുന്നോത്ത്, ബഷീര്‍ പാക്യര, സൂപ്പി മവ്വല്‍, മഹ്്മൂദ് ദേളി, അബ്ദുള്ള പക്ര ഉദുമ, ബഷീര്‍ ഹനീഫി കട്ടക്കാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad