Friday, 4 December 2020

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എംഎസ്എഫ് പദയാത്ര നടത്തും

കാഞ്ഞങ്ങാട് (www.evisionnews.co): തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എംഎസ്എഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മിറ്റി 'നാടിന്റെ നന്മക്കായി വിദ്യാര്‍ത്ഥി വോട്ടു യുഡിഎഫിന്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പടന്നക്കാട് നിന്ന് ആരംഭിച്ച് തീരദേശ വഴി ആറങ്ങാടിയില്‍ സമാപിക്കുന്ന പദയാത്ര ഡിസംബര്‍ ആറിനു നടത്താന്‍ കല്ലൂരാവി ലീഗ് ഓഫീസില്‍ ചേര്‍ന്ന എംഎസ്എഫ് മുന്‍സിപ്പല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് ഹാഷിര്‍ മുണ്ടത്തോടിന്റെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ് തോയമ്മല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി നജീബ് ഹദ്ദാദ്, മുനിസിപ്പല്‍ ഭാരവാഹികളായ ഹാരിസ് ബല്ലകടപ്പുറം, യാസീന്‍ മീനപ്പീസ്, അനസ് ഞാണിക്കടവ്, ദില്‍ഷാദ് ആവിയില്‍, സവാദ് കല്ലുരാവി, മനാഫ് ബാവാനഗര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി എംഎസ്എഫ് പദയാത്ര നടത്തും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.