Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച സംഭവം: ഡിവൈഎഫ്ഐ ഖേദം പ്രകടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): ചീമേനി ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ കൊടി അഴിപ്പിക്കുകയും നേതാക്കള്‍ക്ക് നേരെ കയ്യേറ്റം നടത്തുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐ ഖേദം പ്രകടിപ്പിച്ചു. ചീമേനി പൊലീസ്റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായി. 

കഴിഞ്ഞ ദിവസമാണ് സംഭവം. സംസ്ഥാന വ്യാപകമായി നടത്തുന്ന പതാകദിനാഘോഷത്തിന്റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയാണ് ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറിയുടെയും എസ്എസ്എഫ് നേതാവിന്റെയും നേതൃത്വത്തിലുള്ള സംഘം അലങ്കോലപ്പെടുത്തിയത്. ചീമേനി പൊലീസ് സ്റ്റേഷനില്‍ സിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി, ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, സുബൈര്‍ ദാരിമി, ജാബിര്‍ ഹുദവി ചാനടുക്കം, ലുക്മാന്‍ അസ്അദി, ഷൗക്കത്ത് മാസ്റ്റര്‍, ബഷീര്‍ കുന്നുംകൈ, ജാഫര്‍ മൗലവി, ഹാഷിം യുകെ, നാസര്‍ മാവിലാടം എന്നിവരും സുഭാഷ് അറുകര, ഡിവൈഎഫ്ഐ ഏരിയ സെക്രട്ടറി രാധാകൃഷ്ണന്‍, എസ്എസ്എഫ് പ്രവര്‍ത്തകന്‍ റഫീഖ് എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad