Type Here to Get Search Results !

Bottom Ad

കുളിമുറി ദൃശ്യംപകര്‍ത്തി ഭീഷണിപ്പെടുത്തി ബലാല്‍സംഗം; ബിജെപി കൗണ്‍സിലര്‍ക്കെതിരേ കേസ്


ദേശീയം (www.evisionnews.co): കുളിമുറി ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്?തെന്ന പരാതിയില്‍ ബി.ജെ.പി വാര്‍ഡ് കൗണ്‍സിലര്‍ക്കെതിരേ കേസെടുത്തു. രാജസ്ഥാന്‍ ബാര്‍മെറിലെ ബാല്‍ട്ടോറയില്‍ ബി.ജെ.പി. കൗണ്‍സിലറായ കാന്തിലാലിനെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കാന്തിലാല്‍ തന്റെ സുഹൃത്തുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ നിര്‍ബന്ധിച്ചതായും പരാതിയുണ്ട്?. ജോഥ്റാം എന്ന ഈ സുഹൃത്തും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയിലുണ്ട്.

അകന്ന ബന്ധുവായ കാന്തിലാല്‍ തന്റെ വീട്ടില്‍ ഇടക്കിടെ വരാറുണ്ടെന്നും കുളിമുറി ദൃശ്യം രഹസ്യമായി പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പലതവണ പീഡനം തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

ബാല്‍ട്ടോറയിലെ 16ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലറാണ് കാന്തിലാല്‍. നാലുവര്‍ഷം മുമ്പ് ബാല്‍റോട്ടയിലേക്ക് വിവാഹം ചെയ്ത് കൊണ്ടുവന്നതാണ് യുവതിയെ. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡി.എസ്.പി. സുഭാഷ് ഖോജ അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad