Type Here to Get Search Results !

Bottom Ad

മതപരിവര്‍ത്തന നിരോധന ബില്ലുമായി മധ്യപ്രദേശ്: പത്തുവര്‍ഷം തടവും ഒരുലക്ഷം പിഴയും


ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ന് പിന്നാലെ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ശബ്ദ വോട്ടോടുകൂടിയാണ് മന്ത്രിസഭ ബില്ല് പാസാക്കിയത്. ബില്ല് നിയമമായാല്‍ മതപരിവര്‍ത്തനം ചെയ്താല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.

ഈമാസം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് 'ധര്‍മ്മ സ്വാതന്ത്ര്യ' (മതസ്വാതന്ത്ര്യ) ബില്‍ 2020 അവതരിപ്പിച്ചത്. 'ആരെയെങ്കിലും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ 1-5 വര്‍ഷം തടവും കുറഞ്ഞത് 25,000 രൂപ പിഴയും ലഭിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad