Type Here to Get Search Results !

Bottom Ad

ഈ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം: രമേശ് ചെന്നിത്തല


കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ ജയിലിലാണ്. ഇത്രയും കാലം സിപിഎം സെക്രട്ടറിയായിരുന്നയാളുടെ മകന്‍ ലഹരിക്കേസില്‍ അഴിയെണ്ണുകയാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ല എന്ന് ഭയന്ന് പിണറായി വിജയനെ പ്രത്യക്ഷ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പരാജയത്തില്‍ വിറളി പൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യു.ഡി.എഫ്.-ബി.ജെ.പി. കൂട്ടുകെട്ടെന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് എന്ന് നേരത്തെ രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബി.ജെ.പിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സി.പി.എമ്മും ഇടതുമുന്നണിയുമാണ്. കേരളത്തില്‍ പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബി.ജെയപിയുടെവോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad