Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ഫാസിസ്റ്റ് ശക്തികളെയും വികസന വിരോധികളെയും അകറ്റി നിര്‍ത്താനുള്ള സുവര്‍ണാവസരം : ഖത്തര്‍ കെഎംസിസി


ദുബൈ (www.evisionnews.co): വര്‍ത്തമാന കാല രാഷ്ട്രീയ സമൂഹികാന്തരീക്ഷത്തില്‍ കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും വികസന വിരോദികളെയും അകറ്റിനിര്‍ത്താനുള്ള സുവര്‍ണാവസരമാണെന്ന് കെഎംസിസി ഖത്തര്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വര്‍ഗ്ഗീയതയുടെ ഒരേ തൂവല്‍ പക്ഷികളായ കേരളം ഭരിക്കുന്ന പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും വികസനത്തിന് ഉതകുന്ന ഒരു പദ്ധതികളും നടപ്പാക്കാതെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കാണിച്ചു ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കഴിഞ്ഞ നാലരക്കൊല്ലം തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുകയാണ് ഇടതുസര്‍ക്കാര്‍.


ഫണ്ടുകള്‍ വെട്ടിക്കുറച്ച് ഗ്രാമീണ, നഗര വികസനം മുരടിപ്പിച്ചു അധികാര വികേന്ദ്രീകരണം കടങ്കഥയാക്കി മാറ്റിയ ഈ സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ട വിഷയങ്ങളില്‍ നിന്നൊക്കെ ഒളിച്ചോടുകയാണ്.അഴിമതിയില്‍ മുങ്ങി കുളിച്ച എല്‍ ഡി എഫ് സര്‍ക്കാറിനു ഒരു താക്കീതായി ഈ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മുന്നണിയിലുള്ള എല്ലാ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏതു പ്രതിസന്ധി ഘട്ടത്തിലും നാട്ടുകാരെയും പ്രവാസികളെയും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന കെഎംസിസിയെ സംബന്ധിച്ചടുത്തോളം അവര്‍ക്കു നാട്ടില്‍ സര്‍വ പിന്തുണയും പ്രോത്സാഹനവും നല്‍കി വരുന്ന ഐക്യ ജനാധിപത്യ മുന്നണി നേതാക്കള്‍ മത്സരിക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ വിജയത്തിന് വേണ്ടി ഓരോ കെഎംസിസി പ്രവത്തകരും രംഗത്തിറങ്ങണമെന്നു ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad