Type Here to Get Search Results !

Bottom Ad

വോട്ടിംഗ് മെഷീനില്‍ തകരാര്‍; ആലപ്പുഴയിലും തിരുവനന്തപുരത്തും പോളിംഗ് തടസപ്പെട്ടു


കേരളം (www.evisionnews.co): തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ചു ജില്ലകളില്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷീനിലെ തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു.

ആലപ്പുഴയില്‍ നാല് ബൂത്തുകളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍. സീ വ്യൂ വാര്‍ഡിലെ രണ്ടു ബൂത്തുകളിലും പാണ്ടനാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബൂത്തിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒരു ബൂത്തിലുമാണ് പോളിങ് തടസപ്പെട്ടത്. എത്രയും പെട്ടെന്ന് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് പേട്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് പോളിങ് മെഷീനുകള്‍ തകരാറിലായി. ബാക്കി എല്ലായിടത്തും പോളിങ് പുരോഗമിക്കുകയാണ്. രാവിലെ തന്നെ ബൂത്തുകളില്‍ നല്ല തിരക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ക്യൂവില്‍ ആറടി അകലം പാലിക്കണം. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.

395 തദ്ദേശ സ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും. ആകെ വോട്ടര്‍മാരില്‍ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് ഒന്നാം ഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിങ് ബൂത്തുകളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981. പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad