Type Here to Get Search Results !

Bottom Ad

കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക്: പകരക്കാരനായി സികെ സുബൈര്‍


കേരളം (www.evisionnews.co): പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നു. കുഞ്ഞാലിക്കുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ലീഗ് തിരുമാനിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതിരഞ്ഞെടുപ്പും വരുംവിധമാകും രാജി നല്‍കുക എന്നതാണ് സൂചന. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെക്കുമെന്നും, കുഞ്ഞാലിക്കുട്ടിയും മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

യുഡിഎഫില്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് പികെ കുഞ്ഞിലാക്കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പൂര്‍ണമായി സജീവമാകുക എന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍. അതേസമയം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ലോക് സഭയിലേക്ക് മത്സരിക്കാനാണ് സാധ്യത ഉയരുന്നത്. ദേശീയതലത്തില്‍ ശക്തമായ ഇടപെടല്‍ കാഴ്ചവെക്കുന്ന നേതാക്കളിലൊരാളാണ് സികെ സുബൈര്‍.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad