Type Here to Get Search Results !

Bottom Ad

നവജാതശിശുവിന്റെ കൊലപാതകം: മാതാവിനെ ഇന്ന് ചോദ്യം ചെയ്യും


കാസര്‍കോട്: (www.evisionnews.co) നവജാതശിശുവിന്റെ മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തിന്റെ ദുരൂഹത ഇനിയും ചുരുളഴിഞ്ഞില്ല. ബദിയടുക്ക ചെടേക്കാലിലെ മുഹമ്മദ് ഷാഫി- ഷാഹിന ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് നാലുദിവസം മുമ്പ് വീട്ടിലെ മുറിയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നെങ്കിലും പിന്നില്‍ ആരാണെന്ന് ഇനിയും കണ്ടെത്താനായില്ല. 

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റത്തിന് ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ ചുരുളഴിക്കാനായി ഇന്ന് മാതാവിനെയും മറ്റു ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാഗമായി മാതാവിന്റെയും പിതാവിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഹിനയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആസ്പത്രിയില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ശാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചിരുന്നു. സംഭവം വീട്ടുകാരടക്കം നിഷേധിച്ചതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ തുണിയില്‍ പൊതിഞ്ഞ കുഞ്ഞ് ഇയര്‍ഫോണ്‍ കേബിളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ഷാഫിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് കുഞ്ഞിന്റെ മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലാണ് കുഞ്ഞിനെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് വ്യക്തമായത്. 

ഇതോടെ കേസ് കൊലക്കുറ്റമാക്കി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ഷാഹിന പ്രസവിച്ച വിവരം വീട്ടുകാരോട് മറച്ചുവെച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഷാഹിനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാഫി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad