Type Here to Get Search Results !

Bottom Ad

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കും: യു.ഡി.എഫ് പിന്തുണ പ്രശ്നമല്ല: ആര്‍.എം.പി


കേരളം: (www.evisionnews.co) നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. ആര്‍.എം.പിയുടെ തീരുമാനത്തെ പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും എന്‍.വേണു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം വടകരയില്‍ മുതല്‍ക്കൂട്ടാകും. യു.ഡി.എഫ് പിന്തുണക്കുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല. പിന്തുണക്കണോ വേണ്ടയോ എന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം. 

സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാന്‍ നേരത്തെ ഗുണപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെന്നും എന്‍.വേണു പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫുമായി ആര്‍.എം.പി സഖ്യത്തിലേര്‍പ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സഖ്യം ആവര്‍ത്തിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.ഇപ്പോള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം കോണ്‍ഗ്രസിന് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad