Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ പരാജയ ഭീതിയില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു: യൂത്ത് ലീഗ്

attack-cpm-badiyadukkam-chedeikal-myl

ബദിയടുക്ക: (www.evisionnews.co) ബദിയടുക്ക പഞ്ചായത്തിലുണ്ടായിരുന്ന ഏകസീറ്റായ ചെടേക്കാലില്‍ പരാജയപ്പെടുമെന്ന് ഭയന്ന് സിപിഎം അക്രമം അഴിച്ചു വിടുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്നതായി യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായ സാദിഖ് സാച്ചയെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ അഞ്ചുവര്‍ഷം വാര്‍ഡിലെ പഞ്ചായത്തംഗം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇത്തവണ ജനങ്ങള്‍ എതിരായപ്പോള്‍ അക്രമണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. സിപിഎമ്മിന്റ കപടമുഖം വാര്‍ഡിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചെടേക്കാല്‍ വാര്‍ഡില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഹൈദര്‍ കുടുപ്പംകുഴി, റഫീക്ക് കോളാരി, താജുദ്ധീന്‍ കന്യപ്പാടി, ഷരീഫ് പാടലടുക്ക, മുസ്തഫ സീതാംഗോളി, സാദിക് സാച്ചാ, മുസ്തഫ കാടനമ, സിറാജ് പള്ളത്തടുക്ക സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad