Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം: നിരവധി പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളെ ആനയിച്ചുനടന്ന ആഹ്ലാദപ്രകടനത്തിന് നേരെ സിപിഎം അക്രമം. പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ബദിയടുക്ക ടൗണില്‍ നടന്ന പ്രകടനത്തിന് നേരെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയായിരുന്നു. റാലിക്ക് നേരെ സിപിഎം ഓഫീസില്‍ നിന്നും കസേരകളും മറ്റും എറിഞ്ഞതോടെ ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ ബദിയടുക്ക എസ്‌ഐ അനീഷിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, യുഡിഎഫ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad