Type Here to Get Search Results !

Bottom Ad

ഇന്ധനവില വര്‍ധനക്ക് പിന്നാലെ പാചകവാതക വിലയും കൂട്ടി


കേരളം (www.evisionnews.co): തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവിനിടെ രാജ്യത്ത് പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.

രാജ്യത്തുടനീളം വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കൊല്‍ക്കത്തയില്‍ 1351 രൂപയാണ് വില. ചെന്നൈ, മുംബൈ എന്നി നഗരങ്ങളില്‍ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ്. അതേസമയം, ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വില.

Post a Comment

0 Comments

Top Post Ad

Below Post Ad