Type Here to Get Search Results !

Bottom Ad

അബ്ദുല്‍ റഹ്്മാന്‍ ഔഫിന്റെ കൊലപാതകം: പരിക്കേറ്റ ഇര്‍ഷാദ് ഉള്‍പ്പടെ രണ്ടുപേര്‍ കസ്റ്റഡിയില്‍




കാസര്‍കോട് (www.evisionnews.co): കാഞ്ഞങ്ങാട്ടെ അബ്ദുല്‍ റഹ്മാന്‍ ഔഫ് കൊലപാതക കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. കല്ലൂരാവി ഇര്‍ഷാദ്, ഇസ്ഹാഖ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 

സംഘട്ടനത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. കേസില്‍ പ്രതിയായ ഹസന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

അതിനിടെ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ഇര്‍ഷാദ്, ഹസന്‍, ഇസ്ഹാഖ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad