Type Here to Get Search Results !

Bottom Ad

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ജനുവരിയില്‍ വിതരണം തുടങ്ങും


ദേശീയം (www.evisionnews.co): രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍. സുരക്ഷക്കും വാക്‌സിന്റെ ഫലപ്രാപ്തിക്കുമാകും പ്രഥമ പരിഗണന നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സംയുക്ത നിരീക്ഷണ സമിതിയുടെ അടിയന്തര യോഗം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിളിച്ചിട്ടുണ്ട്.

ജനുവരിയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഞാന്‍ വ്യക്തിപരമായി കരുത്തുന്നു. അടിയന്തര ഉപയോഗത്തിനായി അപേക്ഷിച്ച വാക്‌സിനുകള്‍ ഡ്രഗ് റെഗുലേറ്റര്‍ വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ഇന്ത്യ ഒരു രാജ്യത്തെക്കാളും പിറകിലല്ല. നമ്മുടെ പ്രഥമ പരിഗണന സുരക്ഷയും ഫലപ്രാപ്തിയുമാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ റെഗുലേറ്റര്‍മാര്‍ കാര്യക്ഷമമായി ഇതിനെ പരിശോധിക്കുന്നു'-ഹര്‍ഷവര്‍ധന്‍ പറഞ്ഞു.










Post a Comment

0 Comments

Top Post Ad

Below Post Ad