Type Here to Get Search Results !

Bottom Ad

ഗോള്‍വാക്കറുടെ നാമകരണം: അനാവശ്യ വിവാദത്തിന്റെ ലക്ഷ്യം മുസ്ലിം സമുദായത്തിന്റെ വര്‍ഗീയധ്രൂവീകരണം: കെ. സുരേന്ദ്രന്‍


കേരളം (www.evisionnews.co): തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ആര്‍എസ്എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നടക്കുന്നത് അനാവശ്യ വിവാദമാണെന്നും ഗോള്‍വാള്‍ക്കറുടെ പേര് പറഞ്ഞ് മുസ്ലിം സമുദായത്തിന്റെ വര്‍ഗീയ ധ്രുവീകരണമാണ് വിവാദമുണ്ടാക്കുന്നവരുടെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.


മഅ്ദനിയെ മഹാത്മാഗാന്ധിയുമായി താരതമ്യം ചെയ്തവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി വരുന്നത്. സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്ര ഇസ്ലാമിക സംഘങ്ങളെ തൃപ്തിപ്പെടുനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറിന്റെ പേര് പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനാണ്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad