Type Here to Get Search Results !

Bottom Ad

മധൂരില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ചിലരുടെ നീക്കം ബിജെപിയെ സഹായിക്കാന്‍: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.co): മധൂരില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ചിലരുടെ നീക്കം ബിജെപിയെ സഹായിക്കാനെന്ന് യൂത്ത്‌ലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗം ആരോപിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മധൂര്‍ പഞ്ചായത്ത് ബിജെപി ഭരിക്കുന്നു. വര്‍ഗീയതയും വികസന വിരുദ്ധതയും നയമായി സ്വീകരിച്ച ബി.ജെ.പിയെ താഴെയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. ഹാരിസ് ചൂരിയുള്‍പ്പെടെയുള്ള പ്രമുഖരെ മത്സര രംഗത്തിറക്കിക്കൊണ്ട് ഏറ്റവും ശക്തമായ മത്സരം കാഴ്ചവെക്കാനും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാനുമുള്ള ശ്രമത്തിലാണ് ഇപ്രാവശ്യം യുഡിഎഫ്. 

കഴിഞ്ഞ പ്രാവശ്യം ചെറിയ വോട്ടുകള്‍ നഷ്ടമായ മീപ്പുഗിരി, ഉളിയത്തടുക്ക, അറന്തോട്, ഭഗവതി നഗര്‍, മായിപ്പാടി എന്നീ വാര്‍ഡുകള്‍ യുഡിഎഫിന് ഇപ്രാവശ്യം വിജയ സാധ്യതകളേറെയാണ്. ഇതിനിടയില്‍ ചിലര്‍ പൊതു സ്ഥാനാര്‍ത്ഥികള്‍ എന്ന വ്യാജേന മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിലാണ്.

പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ജനകീയ സാരഥി എന്നും പറഞ്ഞ് യുഡിഎഫിന് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകളെ മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഇവരുടെ സമീപനം ബിജെപിയെ സഹായിക്കാനാണ്. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടി യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറിന് ഞായറാഴ്ച വോട്ട് യാത്ര സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

യോഗം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ല ഉദ്ഘാടനം ചെയ്തു. ശിഹാബ് പാറക്കട്ട അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹബീബ് ചെട്ടുംകുഴി, എംഎ ഖലീല്‍, ആസിഫ് പട്‌ല,സുബൈര്‍ പട്‌ള ഫൈസല്‍ അറന്തോട്, കലന്തര്‍ ഹിദായത് നഗര്‍ സംസാരിച്ചു. കലന്തര്‍ ഷാഫി സ്വാഗതവും മുസ്തഫ പള്ളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad