Type Here to Get Search Results !

Bottom Ad

വോട്ടെടുപ്പിന് ഏഴുനാള്‍: ഒരുക്കങ്ങള്‍ സജീവം: ജില്ലയില്‍ 1409 പോളിംഗ് സ്റ്റേഷന്‍: 8527 ഉദ്യോഗസ്ഥര്‍


കാസര്‍കോട് (www.evisionnews.co): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 1409 പോളിങ് സ്റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥര്‍ക്കാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ളത്. ഇതില്‍ 1482 പേര്‍ റിസര്‍വ്ഡ് ഉദ്യോഗസ്ഥരാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ളവരില്‍ 4794 പേര്‍ സ്ത്രീകളും 3733 പേര്‍ പുരുഷന്മാരുമാണ്.

ജില്ലയില്‍ 803 പുരുഷന്മാരും 606 സ്ത്രീകളുമടക്കം ആകെ 1409 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയാണ് തെരഞ്ഞെടുപ്പ് ദിവസം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്. 895 പുരുഷന്മാരും 514 സ്ത്രീകളുമടക്കം 1409 പേരെ ഫസ്റ്റ് പോളിങ് ഓഫീസര്‍മാരായും നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.


ജില്ലയില്‍ ആകെ 2818 പോളിങ് ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 1264 പേര്‍ പുരുഷന്മാരും 1554 പേര്‍ സ്ത്രീകളുമാണ്. ഇതുകൂടാതെ 582 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്. 265 പുരുഷന്മാരും 1144 സത്രീകളുമടക്കം 1409 പേരെയാണ് പോളിങ് അസിസ്റ്റന്റുമാരായി നിയമിച്ചത്. ഇതുകൂടാതെ 300 പേരെ റിസര്‍വ് ഉദ്യോഗസ്ഥരായും നിയോഗിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad