Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 4698 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട്74 പേര്‍ക്ക് രോഗം, 47 രോഗമുക്തി


കാസര്‍കോട്: ജില്ലയില്‍  74 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 69 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ  മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ്  കോവിഡ് സ്ഥിരീകരിച്ചത്. 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.  23004 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1076  പേര്‍ വിദേശത്ത് നിന്നെത്തിയവരും 842 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.  
21086 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21824 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 938 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍  666 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 242 ആയി. വീടുകളില്‍ 7373 പേരും സ്ഥാപനങ്ങളില്‍  371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7744 പേരാണ്. പുതിയതായി  538 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1032 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 65 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 445 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 60 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 47 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  പേരെ ഡിസ്ചാര്‍ജ് ചെയ്തു.



Post a Comment

0 Comments

Top Post Ad

Below Post Ad