Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി കുന്നിലില്‍ ഐഎന്‍എല്‍ - ബിജെപി രഹസ്യധാരണയെന്ന് യുഡിഎഫ്


കാസര്‍കോട് (www.evisionnews.co): ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡായ ചൗക്കി കുന്നില്‍ വാര്‍ഡില്‍ ഐഎന്‍എല്‍- ബിജെപി ധാരണയെന്ന് യുഡിഎഫ്. ഐഎന്‍എല്‍ ജില്ലാ സെക്രട്ടറിയുടെ വാര്‍ഡ് കൂടിയുമാണ് 12-ാം വാര്‍ഡ്. 

ജില്ലാ സെക്രട്ടറിയുടെ അനുജനും നാഷണല്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സാദിക്ക് കടപ്പുറത്തിന്റെ ഭാര്യയുമാണ് എല്‍ഡിഎഫിന്റെ ഭാഗമായി ഇവിടെ ജനവിധി തേടുന്നത്. മുസ്ലിം ലീഗ് വിജയിച്ചുകൊണ്ടിരിക്കുന്ന വാര്‍ഡില്‍ രണ്ടാം സ്ഥാനം ഐഎന്‍എല്ലാണ്. ഇവിടെ ബിജെപിക്ക് കാര്യമായ സ്വാധിനമില്ലെങ്കിലും പാര്‍ട്ടി വോട്ടായി 100നടുത്ത് വോട്ടുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഐ എന്‍ എല്‍- ബി ജെ പി വോട്ടുകള്‍ വിലക്ക് വാങ്ങിയിരുന്നു.അതിന്റെ തുടര്‍ച്ച എന്നോണം ഇപ്രാവശ്യവും ഐ എന്‍ എല്‍- ബി ജെ പി രഹസ്യ ധാരണയായത്. വാര്‍ഡിലേക്ക് ഐ എന്‍ എല്ലിന്‍ വോട്ട് മറിച്ച് 

നല്‍കാനും പകരം ബ്ലോക്കില്ലേക്ക് ബി ജെ പി ക്ക് വോട്ടുകള്‍ നല്‍കാനുമാണ് ധാരണയായത്. ചൗക്കി കെ കെ പുറത്തെ ബി ജെ പി അധിനതയിലുള്ള ക്ലബിന് പൈസ നല്‍കാം എന്ന വാഗ്ദാനാവും ഐ എന്‍ എല്‍ മുന്നോട്ടുവച്ചതായിയും വിവരമുണ്ട്.

വാര്‍ഡിലെ വിടുകള്‍ തോറും കയറിയുള്ള പ്രചാരണവുമായി ഐഎന്‍എല്‍ ശക്തമായി മുന്നോട്ടു പോകുമ്പോഴും വാര്‍ഡിലേക്ക് തങ്ങള്‍ളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ത്രാസ് അടയാളത്തിന് ഒരു വോട്ട് എന്നും ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കും നിങ്ങള്‍ക്ക് ഇഷ്ടമുള്ളതിന് നല്‍കിയാലും മതി എന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്. ഇത് സി പി എം നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

എരിയാല്‍ ബ്ലോക്ക് ഡിവിഷിനിലേക്ക് സി പി എമ്മിന്റെ ശക്തനായ സ്ഥാനാത്ഥിയെ നിര്‍ത്തിയിട്ടും ബ്ലോക്കിലേക്ക് സി പി എം സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടു ചോദിക്കാത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചതും. ഐ എന്‍ എല്ലിന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തില്‍ നിന്നും സി പി എം പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കുന്നതായാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad