Type Here to Get Search Results !

Bottom Ad

വിവാഹത്തിനു മുമ്പ് മതവും വരുമാനവും വ്യക്തമാക്കണം; പുതിയ നിയമവുമായി അസം സര്‍ക്കാര്‍


ദേശീയം (www.evisionnews.co): വിവാഹത്തിന് മുമ്പ് വധുവിന്റെയും വരന്റെയും മതം വെളിപ്പെടുത്തണമെന്ന പുതിയ നിയമം രൂപവത്കരിക്കാന്‍ ഒരുങ്ങി അസം സര്‍ക്കാര്‍. വിവാഹത്തിന് ഒരു മാസം മുമ്പ് ഔദ്യോഗിക രേഖകളില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

ബിജെപി ഭരിക്കുന്ന മറ്റു പല സംസ്ഥാനങ്ങളും 'ലവ് ജിഹാദ്' പരിശോധിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവന്ന പശ്ചാത്തലത്തില്‍, 'ഞങ്ങളുടെ സഹോദരിമാരെ ശാക്തീകരിക്കുക' എന്നതാണ് ലക്ഷ്യമെന്ന് അസം സര്‍ക്കാര്‍ പറയുന്നു. അടുത്ത വര്‍ഷം അസമില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണ് ഭരണകക്ഷിയായ ബിജെപിയുടെ നീക്കം. തന്റെ സര്‍ക്കാരിന്റെ നിയമം ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങള്‍ പോലെയല്ല, പക്ഷേ സമാനതകളുണ്ടെന്ന് സംസ്ഥാന മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad