Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 4777 പേര്‍ക്ക് കൂടി കോവിഡ്: കാസര്‍കോട് 75 പുതിയ രോഗികള്‍, 110 രോഗമുക്തി


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഞായറാഴ്ച 75 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 72 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 

ജില്ലയില്‍ ഇതുവരെ 22514 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1067 പേര്‍ വിദേശത്ത് നിന്നെത്തിയവരും 832 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20615 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21189 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1086 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 811 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 239 ആയി. 


വീടുകളില്‍ 7881 പേരും സ്ഥാപനങ്ങളില്‍ 397 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8278 പേരാണ്. പുതിയതായി 819 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1468 പേരുടെ (ആര്‍ ടി പി സി ആര്‍ -261, ആന്റിജന്‍-1197) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 168099 ആയി. 304 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 643 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 112 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. 110 ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും പേരെ ഡിസ്ചാര്‍ജ് ചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad