Type Here to Get Search Results !

Bottom Ad

ശൈഖ് ഹംദാന്‍ സ്‌പെഷ്യല്‍ രാജകീയ വാഹനം റെഡി


ദുബൈ (www.evisionnews.co): യുഎഇയുടെ ഓരോ ദേശീയ ദിനം എത്തുമ്പോഴും പ്രവാസികളുടെയും സ്വദേശികളുടെയും മനസിലോടിയെത്തുന്ന ഒരു ചിത്രമുണ്ട്. കാസറകോട് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ ഹത്ബൂറിന്റെ വാഹനാലങ്കാരക്കാഴ്ച. 12 വര്‍ഷമായി വ്യത്യസ്ത വാഹനങ്ങളില്‍ ഇഖ്ബാല്‍ കൗതുകം തീര്‍ക്കുന്നു. ഇത്തവണ ഇഖ്ബാല്‍ കൈയ്യൊപ്പിനായി തയാറായിരിക്കുന്നത് വാഹനങ്ങളിലെ രാജാവ് റോള്‍സ് റോയിസ് കൊളിനീംഗാണ്. ശൈഖ് ഹംദാനും ഒട്ടകവും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 

ശൈഖ് ഹംദാനെ തെരഞ്ഞെടുക്കുവാന്‍ പ്രത്യേക കാരണവുമുണ്ട്. ഇഖ്ബാല്‍ പറയുന്നതിങ്ങനെ: ആരോഗ്യ രംഗത്തായാലും സ്‌പോര്‍ട്‌സ് രംഗത്തായാലും മതസംസ്‌കാരിക രംഗത്തായാലും ശൈഖ് ഹംദാന്റെ ചുറുചുറുക്ക് ഒന്ന് വേറെ തന്നെയാണ്. യുവാക്കള്‍ക്ക് മാതൃകയാണ് ശൈഖ് ഹംദാന്‍. ഒട്ടകങ്ങളുടെ തോഴന്‍ കൂടിയാണ് ശൈഖ് ഹംദാന്‍. ഒട്ടകവും ശൈഖ് ഹംദാനും കാലിഗ്രാഫി പശ്ചാത്തലത്തിലാണ് വാഹനം അലങ്കരിച്ചിരിക്കുന്നത്.

ദേശീയദിന ക്കാഴ്ചയില്‍ മലയാളികളുടെ പ്രഥമ സാന്നിദ്ധ്യമായിരുന്നു ഇഖ്ബാല്‍ ഹത്ബൂര്‍. യുഎഇയുടെ മരുമകനാണ് ഇഖ്ബാല്‍. ഇഖ്ബാല്‍ വാഹനാലങ്കാരം കൊണ്ട് മാത്രമല്ല ശ്രദ്ധേയന്‍. പല ചാരിറ്റി പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. അതിലൊന്നാണ് കാസര്‍കോട് നടത്തിവരുന്ന മെഹര്‍ എന്ന സമൂഹവിവാഹം. ധാരാളം പേരുടെ വിവാഹ സ്വപ്നങ്ങള്‍ പൂവണിയിച്ചു. നാട്ടിലുള്ള പല പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തന്നെക്കൊണ്ടാവുംവിധം സഹായങ്ങള്‍ ചെയ്തുവരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad