Type Here to Get Search Results !

Bottom Ad

കരുതിയിരുന്നോ, പലിശ ചേര്‍ത്ത് തിരിച്ചു തരും; മമതക്കെതിരെ കൊലവിളിയുമായി ബിജെപി നേതാവ്


കൊല്‍ക്കത്ത (www.evisionnews.co): പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ കൊലവിളിയുമായി സംസ്ഥാന ബിജെപി നേതൃത്വം. പശ്ചിമബംഗാളില്‍ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കെതിരെ തൃണമൂലുകാര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പരസ്യവെല്ലുവിളിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷനടക്കമുള്ളവര്‍ രംഗത്തെത്തിയത്. ഞങ്ങള്‍ എല്ലാത്തിലും മാറ്റംകൊണ്ടുവരുമെന്നും അതിനൊപ്പം തന്നെ തങ്ങള്‍ പ്രതികാരവും ചെയ്തിരിക്കുമെന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്. തങ്ങളോട് ചെയ്തതിന് പലിശ ചേര്‍ത്ത് തിരിച്ചുതന്നിരിക്കുമെന്നും ദിലീപ് ഘോഷ് വെല്ലുവിളിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad