Type Here to Get Search Results !

Bottom Ad

തളങ്കരക്കാരന്‍ വക്കീല്‍ ഇനി നഗരം ഭരിക്കും: കാസര്‍കോട് നഗരസഭ അധ്യക്ഷനായി അഡ്വ മുനീറും ഉപാധ്യക്ഷയായി ഷംസീദ ഫിറോസും അധികാരമേറ്റു


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയുടെ അധ്യക്ഷനായി അഡ്വ. വിഎം മുനീറും ഉപാധ്യക്ഷയായി ഷംസീദ ഫിറോസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 21 വീതം വോട്ട് നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ നഗരസഭ ഭരണസമിതിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു മുനീര്‍. തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ നിന്നാണ് മുസ്ലിം ലീഗ് അംഗമായി ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടത്. റിട്ട. ആയുര്‍വേദ ഡോക്ടറും കവിയും എഴുത്തുകാരനുമായ ഡോ. വി മഹ്മൂദിന്റെയും പരേതയായ ടികെ ആയിഷയുടെയും മകനാണ്. മംഗളൂരു എസ്ഡിഎം കോളജില്‍ നിന്ന് 2002 ല്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി.
അടുക്കത്ത്ബയല്‍ വാര്‍ഡില്‍ നിന്നാണ് ഷംസീദ ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു സെന്റ് ആഗ് നസ് കോളജില്‍ നിന്ന് ഓഫീസ് മാനേജ്‌മെന്റ്, എക്കണോമിക്‌സ്, സെക്രട്ടേറിയല്‍ പ്രാക്ടീസ് എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള ഷംസീദ യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ എഎം ഫിറോസിന്റെ ഭാര്യയാണ്.



Post a Comment

0 Comments

Top Post Ad

Below Post Ad