Type Here to Get Search Results !

Bottom Ad

അഡ്വ. വിഎം മുനീര്‍ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍: ഷംസീന ഫിറോസ് ഉപാധ്യക്ഷ


കാസര്‍കോട് (www.evisionnews.co): ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് ഭരണംലഭിച്ച കാസര്‍കോട് നഗരസഭയടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ എന്നിവരെ ഞായറാഴ്ച ഔദ്യോഗികമായി ജില്ലാ മുസ്്‌ലിം ലീഗ് പ്രഖ്യാപിക്കും. നഗരസഭ ചെയര്‍മാന്‍ സ്ഥാനത്തേക്ക് 24-ാം വാര്‍ഡില്‍ നിന്നും വിജയിച്ച അഡ്വ. വിഎം മുനീറിനെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അടുക്കത്ത് ബയലില്‍ നിന്നും വിജയിച്ച ഷംസീന ഫീറോസാവും ഉണ്ടാവുക. 

കഴിഞ്ഞ ഭരണ സമിതിയില്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു വിഎം മുനീര്‍. നേരത്തെ തന്നെ മുനീറിന്റെ പേര് മുനിസിപ്പല്‍ പാര്‍ലമെന്ററി ബോര്‍ഡ് മേല്‍ക്കമ്മിറ്റിക്ക് അയച്ചിരുന്നു. പിന്നാലെ മണ്ഡലം കമ്മിറ്റി രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച അബ്ബാസ് ബീഗത്തിന്റെ പേരും പരിഗണനക്ക് നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad