Type Here to Get Search Results !

Bottom Ad

മല്ലത്തെ പൗരപ്രമുഖന്‍ കൊടവഞ്ചി ഹനീഫ മാസ്റ്റര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മല്ലം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ടും ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാളുമായ കെ.എം.ഹനീഫ ഹാജി കൊടവഞ്ചി (63) മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി. വൃക്കരോഗിയായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് മരണം. മുളിയാര്‍ പഞ്ചായത്ത് എം.എസ്.എഫിന്റെ സ്ഥാപക പ്രസിഡണ്ടായും ബോവിക്കാനം ജമാഅത്ത് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സംസ്‌കരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ഹനീഫ പൂര്‍വ പ്രവാചകര്‍, സത്യവിശ്വാസികളുടെ ദിന രാത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
 
 അന്ത്യപ്രവാചകന്‍ എന്ന ഗ്രന്ഥം പൂര്‍ത്തീകരിക്കും മുമ്പെയാണ് മരണം.
പരേതരായ കൊളമ്പ അബ്ദുല്ല ഹാജി, ഉമ്മാലിമ്മ എന്നിവരുടെ മകനാണ്. നസീമയാണ് ഭാര്യ. മഷൂദ്, അന്‍സിറ (എഞ്ചിനിയര്‍മാര്‍) മക്കളാണ്. സഹോദരങ്ങള്‍: കെ. മുഹമ്മദ് കുഞ്ഞി (റിട്ട. എഞ്ചിനിയര്‍) ഹാഷിം (മല്ലം ജമാഅത്ത് പ്രസിഡന്റ്), ഷംസുദ്ധീന്‍ (സീനിയര്‍ സൂപ്രണ്ട് ജില്ലാ സപ്ലൈ ഓഫീസ്), റുഖ്യ, സുഹറ, പരേതനായ ഡോ. ബഷീര്‍. മരുമക്കള്‍: മുക്താര്‍ (ബിസ്മില്ല ട്രാഡേഴ്‌സ് കാസര്‍കോട്), സഫാന.



Post a Comment

0 Comments

Top Post Ad

Below Post Ad