Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം: മുസ്ലിം ലീഗില്‍ കൂട്ട സസ്‌പെന്‍ഷന്‍


കോഴിക്കോട് (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത തൃക്കരിപ്പൂര്‍ മണ്ഡലം വലിയപറമ്പ് പഞ്ചായത്തിലെ കെഎംസി ഇബ്രാഹിം, എംടി അബ്ദുല്‍ ജബ്ബാര്‍, ഷരീഫ് മാടാപ്പുറം, ഖാദര്‍ മൗലവി, റാഷിദ്, എംടി ഷഫീഖ്, മുജീബ് പാണ്ഡ്യാല, അബ്ദുല്‍ റഹ്മാന്‍, നീലേശ്വരം നഗരസഭയിലെ സൈനുദ്ധീന്‍ തൈക്കടപ്പുറം, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ എന്‍.എം ശാഹുല്‍ ഹമീദ്, കാസര്‍കോട് മണ്ഡലം ചെങ്കള പഞ്ചായത്തിലെ പിഡിഎ റഹ്മാന്‍, പിഡി നൂറുദ്ധീന്‍ ആറാട്ടുകടവ്, ബി.എ റസാക്ക് പൈക്ക, അബ്ദുല്‍ റഹ്മാന്‍ എന്ന റൈമു, എംകെ ബഷീര്‍, കുമ്പഡാജെ പഞ്ചായത്തിലെ ബി.ടി അബ്ദുല്ലക്കുഞ്ഞി കുമ്പഡാജെ, കാസര്‍കോട് നഗരസഭയിലെ എം. ഉനൈസ് തളങ്കര കണ്ടത്തില്‍ എന്നിവരെ മുസ്ലിം ലീഗില്‍ നിന്ന് സസ്പെന്റ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad