Type Here to Get Search Results !

Bottom Ad

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന്റെ മുഖഛായ മാറ്റാന്‍ വ്യാപാരികള്‍ നഗരസഭയുമായി കൈകോര്‍ക്കും



കാസര്‍കോട് (www.evisionnews.co): പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സമഗ്ര വികസനത്തിന് യോജിച്ച് പ്രവര്‍ത്തിക്കാന്‍ നഗരസഭ ജീവനക്കാരും പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാരികളും തമ്മില്‍നടന്ന യോഗത്തില്‍ പത്തിന നിര്‍ദേശങ്ങള്‍ നഗരസഭ സെക്രട്ടറിക്ക് മുന്നില്‍ സമര്‍പ്പിച്ചു. നഗരസഭ ജീവനക്കാരുമായുണ്ടായ യോഗത്തില്‍ പ്രസിഡണ്ട് അഡ്വ. ബള്ളക്കുറയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷബീര്‍ തുരുത്തി സ്വാഗതം പറഞ്ഞു. ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. സമീര്‍, ഹാഷിം, നൗഫല്‍ റിയല്‍, മന്‍സൂര്‍ ദൃശ്യ പ്രസംഗിച്ചു.

മുന്നോട്ടുവെച്ചനിര്‍ദേശങ്ങള്‍..
1- കെട്ടിടത്തിലെ വെള്ളം ചോര്‍ച്ചക്ക് പരിഹാരം കാണുക, ചോര്‍ച്ച മൂലം കെട്ടിടത്തിന്റെ പല ഭാഗത്തും നിന്നും യാത്രകരുടെ തലയില്‍ മലിന ജലവും സിമന്റ് ചീളുകളും വീഴുന്നത് നിത്യ സംഭവമാണ്, കൂടാതെ ഷോപ്പ് ഉടമകളുടെ കമ്പ്യൂട്ടറകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നശിച്ചുപോകുന്നു.
2) വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും മാത്രമായി മൂത്രപ്പുര നിര്‍മിക്കുക
3)ബസ്റ്റാന്‍ഡികത്ത് ബസ് യാഡില്‍ ഐ മാക്‌സ് വെളിച്ചവും ഷോപിംഗ് കോംപ്ലക്‌സിനകത്ത് എല്‍ ഇ ഡി ലൈറ്റുകളും സി സി ടി വി ക്യാമറകളും സ്ഥാപിക്കുക.
4) ബസ് സ്റ്റാന്‍ഡിനകത്തെ വൈദ്യുതി വെളിച്ചവും സിസിടിവി കാമറകളും നന്നാക്കാനുള്ള നടപടി സ്വീകരിക്കുക.
5) സാമുഹിക ദ്രോഹികളുടെയും, വ്യാജ മദ്ധ്യ, കഞ്ചാവ് ലോബികളുടെയും അഴിഞ്ഞാട്ടം കാരണം ജനങ്ങള്‍ പൊറുതി മുട്ടുകയാണ്, അതിന് പരിഹാരം കാണുന്നതിന് വേണ്ടി സെക്യൂരിറ്റി ഗാര്‍ഡിനേയും പോലീസിനെയും ഉപയോഗിച്ച് സംരക്ഷണം നല്‍കുക.
6) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മമാക്കുക

7) നൂറില്‍പരം കച്ചവട സ്ഥാപനങ്ങളുള്ള പുതിയ ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ സ്വന്തമായി പാര്‍ക്കിങ്ങിന് സൗകര്യംഇല്ലാത്തത് കാരണം കച്ചവടക്കാരും ഉപഭോക്താക്കളും വളരെയധികം ബുദ്ധിമുട്ടുകയാണ്, അത് കൊണ്ട് വ്യാപരികള്‍ക്ക് പാര്‍ക്കിംഗ് സ്ഥലം അനുവദിച്ചുതരുക

8) ബസ് സ്റ്റാന്‍ഡിനകത്ത് കയറാതെ ഹൈവേ റോഡില്‍ ആളുകളെ ഇറക്കി വിടുന്ന കെ എസ് ആര്‍ ടി സി അടക്കമുള്ള ബസുകളെ രാത്രി ഒമ്പത് മണി വരെ ബസ് സ്റ്റാന്‍ഡിനകത്തു കയറാന്‍ നടപടി എടുക്കുക.
9) പാദുര്‍ കോംപ്ലക്‌സിന് മുന്നിലുള്ള പൊട്ടിപൊളിഞ്ഞ റോഡ് അടക്കം ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുഴുവന്‍ റോഡുകളും അടിയന്തിരമായി നന്നാക്കാനുള്ള നടപടി സ്വീകരിക്കുക, യാത്രകര്‍ക്ക് മഴ തട്ടാതെ ബസ്സില്‍ കയറുവാന്‍ വേണ്ടി യാഡില്‍ മേല്‍ക്കൂര സ്ഥാപിക്കുക.
10) ഷോപിംഗ് കോംപ്ലക്‌സിലെ വൈദ്യുതി മീറ്റര്‍ മുറികള്‍ പുനക്രമീകരണം നടത്തുക.

Post a Comment

0 Comments

Top Post Ad

Below Post Ad