Type Here to Get Search Results !

Bottom Ad

കമുകുകള്‍ക്കിടയില്‍ ഏകാന്ത ജീവിതം; കല്ല്യാണിയുടെ കാരുണ്യ ഭവനം യാഥാര്‍ഥ്യമായി


കേരളം (www.evisionnews.co): ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന ഒരു കൂരയില്‍ ആറ് കമുകുകള്‍ക്കിടയില്‍ വലിച്ച് കെട്ടിയ ഓലയും ടാര്‍പോളിന്‍ ഷീറ്റും മേഞ്ഞ ഇരുട്ടറയില്‍ ഏകാന്തവാസം നയിച്ച കല്യാണിയുടെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.

ഇന്ന് കാലത്ത് നടന്ന വീടിന്റ താക്കോല്‍ദാന കര്‍മം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ഇതോടെ കല്ല്യാണിയമ്മയുടെ വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.


വര്‍ഷങ്ങളോളം കമുകള്‍ക്കിടയില്‍ വലിച്ച് കെട്ടിയ ഓലയും ടാര്‍ പോളിന്‍ ഷീറ്റും മേഞ്ഞ വീട്ടിലായിരുന്ന കല്യാണിലുടെ ഏകാന്ത ജീവിതം നയിച്ചിരുന്നത്. അതി ദയനീയമായ ഈ രംഗം ശ്രദ്ധയില്‍ പെട്ട വനിതാ ലീഗ് നേതാവും എ.ഡി.എസുമായ ചേലേങ്ങര സുലയ്യ എന്ന സുലു, എത്ര പ്രയാസം സഹിച്ചാലും അവര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയിച്ചു നല്‍കണമെന്ന അണമുറിയാത്ത ആഗ്രഹവുമായി രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് വാര്‍ഡ് മുസ്ലിം ലീഗ് നേതാക്കളുമായി സുലൈഖ ചര്‍ച്ച നടത്തുകയും പിന്തുണ തേടുകയും ചെയ്തു. പാര്‍ട്ടി പിന്തുണ കൂടി ഉറപ്പായപ്പോള്‍ സുലൈഖ, വനിതാ ലീഗിന്റെ നേതൃത്വത്തില്‍ വീട് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി സധൈര്യം മുന്നോട്ട് പോയി. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനും സാധിച്ചു.
ചടങ്ങില്‍ വനിതാലീഗ് സംസ്ഥാന പ്രസിഡന്റും മലപ്പുറം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹറ മമ്പാട്, എം. അലവി സാഹിബ്, മുഹമ്മദ് മാസ്റ്റര്‍, പി.ഷൗക്കത്തലി, പൊറ്റയില്‍ ആയിശ, ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി, വി.പി ജസീറ, ശ്രീജ സുബ്രഹ്മണ്യന്‍,സി.കെ ഷാജി മാസ്റ്റര്‍, സി.കെ. സലാം, സി.കെ സൈനുപ്പ, ജോസ് മാസ്റ്റര്‍,ഒളകര സുബൈര്‍, പി.പി മുസ്ഥഫ , സജി മാസ്റ്റര്‍ , വൈശാഖന്‍ മാസ്റ്റര്‍, സി.കെ അന്‍സാര്‍, എം. സിദ്ദീഖ്, അലാഉദ്ദീന്‍ ഹുദവി, സിറാജ് മുസ്ലിയാരകത്ത്, അണ്ടിക്കാടന്‍ കുഞ്ഞിപ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഇത്രയും വേഗം സുലയ്യയുടെ നേതൃത്വത്തില്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് തങ്ക. നേരത്തെ എപിഎല്‍ ആയിരുന്ന തങ്കയുടെ റേഷന്‍ കാര്‍ഡും സുലയ്യ തന്നെയാണ് നിലമ്പൂര്‍ സപ്ലൈ ഓഫീസില്‍ അവരെയും കൂട്ടി എത്തി ബി.പി.എല്‍ ആക്കി നല്‍കിയത്. ജോലികളൊന്നുമില്ലാത്ത ഇവരെ തൊഴിലുറപ്പ് രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നതും ഇവരായിരുന്നു. കുടുബ ശ്രീയുടെ സ്‌നേഹിത കോളിങ് ബെല്‍, 'ആശ്രയ' എന്നിവയില്‍ ഇവരെ, സുലയ്യ തന്നെ അംഗമാക്കി ചേര്‍ത്തതും ഏറെശ്രദ്ധേയമാണ്. തങ്കക്ക് അവരുടെ കുടുംബ നാഥയാണ് സുലു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad